Timely news thodupuzha

കുട്ടി കുറ്റവാളി ഓബ്സർവേഷൻ ഹോമിലേക്ക്

തൊടുപുഴ: ഗ്രിൻഡീസ് ടെക്നോളജി എന്ന സ്ഥാപനത്തിലെ വിദ്യാർത്ഥി സഹപാഠികൾ ലഹരി ഉപയോഗിക്കുന്ന വിവരം അദ്ധ്യാപകനോട് പറഞ്ഞു എന്നാരോപിച്ചു വിദ്യാർത്ഥിയെ മർദിക്കുകയും അയാളുടെ വൃക്ഷണം തകർക്കുകയും ചെയ്ത കേസിൽ കുറ്റാരോപിതനായ പ്രായപൂർത്തിയാകാത്ത ആളെ ഓബ്സർവേഷൻ ഹോമിലേക്ക് അയച്ചു കൊണ്ട് തൊടുപുഴ ജൂവനിൽ ജസ്റ്റിസ് ബോഡ് ഉത്തരവായി

നേരത്തെ താൽക്കാലിക ജാമ്യം നേടിയ ഇയാൾ ജാമ്യം ലഭിച് ചശേഷം ഇൻസ്റ്റാഗ്രാം വഴി പീഡിപ്പിക്കപ്പെട്ട കുട്ടിയെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കയും ചെയ്ത വിവരം പരാതിക്കാരന്റെ അഭിഭാഷകൻ ബോർഡിന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് ബോർഡിന്റെ കടുത്ത നടപടി.

ഈ കേസിൽ മറ്റു പ്രതികളായ പ്രായപൂർത്തിയായ അക്ഷയ്, ഗൗതം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.
പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളുകയും ഇവരെ റിമാൻഡ് ചെയ്യുകയും ചെയ്തു. രണ്ട് കേസിലും പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ്മാരായ ജേക്കബ് ആനക്കല്ലുങ്കൽ, മെറിൻ സ്റ്റാൻലി എന്നിവർ ഹാജരായി.

Leave a Comment

Your email address will not be published. Required fields are marked *