കൊല്ലം: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് പദവിയിലേക്ക് ചിന്ത ജെറോമിനെ തെരഞ്ഞെടുത്തു. ആദ്യമായാണ് സംഘടനയ്ക്ക് വനിതാ പ്രസിഡൻറിനെ ലഭിക്കുന്നത്. ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റിയംഗവും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമാണ് ചിന്ത. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം.വിജിൻ ആണ് സെക്രട്ടറി. തൃശൂരിൽ വച്ച് നടന്ന സംസ്ഥാന സമ്മേളനത്തിൽ എ.എ. റഹീം എംപിയാണ് ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആലപ്പുഴയിൽ നിന്നുള്ള രാഹുൽ ആണ് ട്രഷറർ. ആര്യാ രാജേന്ദ്രൻ ഉൾപ്പെടെ 25 അംഗങ്ങളാണ് സെക്രട്ടേറിയറ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. വി.കെ സനോജും, വി വസീഫുമാണ് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ്, സെക്രട്ടറി സ്ഥാനങ്ങളിലുണ്ടായിരുന്നത്. മൂന്ന് വർഷം കൂടുമ്പോൾ സാധാരണയായി നേതൃമാറ്റം ഉണ്ടാവാറുണ്ടെങ്കിലും ഇത്തവണ അത് നാല് വർഷം പിന്നിട്ടു.
ഡിവൈഎഫ്ഐയുടെ ആദ്യ വനിതാ പ്രസിഡൻറായി ചിന്ത ജെറോം തെരെഞ്ഞെടുക്കപ്പെട്ടു






