Timely news thodupuzha

പുന്നമടയിൽ നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കം

ആലപ്പുഴ: പുന്നമടക്കായലിൽ 72-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് ആവേശകരമായ തുടക്കമായി. ശനിയാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ മത്സരം ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ എം. ലിജു, രമേശ് ചെന്നിത്തല, പി.സി. വിഷ്ണുനാഥ് എംപിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ പങ്കെടുത്തു. 1,140 മീറ്റർ നീളമുള്ള ജലപാതയിൽ 21 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 70 വള്ളങ്ങളാണ് വിവിധ വിഭാഗങ്ങളിലായി മത്സരിക്കുന്നത്. വള്ളംകളി കാണാൻ ആയിരക്കണക്കിന് ആളുകളാണ് പുന്നമടയിൽ എത്തുന്നത്. ചെറുവള്ളങ്ങളുടെയും ചുണ്ടൻവള്ളങ്ങളുടെയും ഹീറ്റ്സ് പുരോഗമിക്കുകയാണ്. കൈനകരി വില്ലേജ് ബോട്ട് ക്ലബിൻറെ തലവടി ചുണ്ടൻ, കെടിബിസി ഫാൻസ് ക്ലബിൻറെ കരുവാറ്റ ശ്രീവിനായകൻ ചുണ്ടൻ, ഐബിആർഎ കൊച്ചിൻറെ ആയാപറമ്പ് പാണ്ടി ചുണ്ടൻ, യുബിസി കൈനകരി എഫ്സിയുടെ വീയപുരം ചുണ്ടൻ എന്നിവരാണ് ആദ്യ ഹീറ്റ്സിൽ മത്സരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *