Timely news thodupuzha

കോൺ​ഗ്രസ്സിനെതിരെയുള്ള കള്ളക്കേസുകൾ ചെറുക്കും; അഡ്വ. സെബാസ്റ്റ്യൻ കെ ജോസ്

തൊടുപുഴ: പോലീസ് മർദ്ദനത്തിൽ ആത്മഹത്യ ചെയ്‌ത രജീഷിൻ്റെ മൃതദേഹവുമായി വന്ന തൊടുപുഴ മുൻസിപ്പാലിറ്റി ആംബുലൻസ് 200 ഓളം പോലീസുകാരെ വച്ച് തൊടുപുഴ പഴയ ബസ്റ്റാൻഡിന് സമീപം തടയുകയും അവഹേളിക്കു കയും രണ്ട് മണിക്കൂറോളം തൊടുപുഴയെ നിശ്ചലമാക്കുകയും ചെയ്തതിനെ ചോദ്യം ചെയ്ത ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യു, റോയി കെ പൗലോസ് എം.എൽ.എ, മുൻസിപ്പൽ ചെയർമാൻ സഫിയ ജബ്ബാർ, കോൺഗ്രസ്സ് നേതാ ക്കളായ ജാഫർ ഖാൻ മുഹമ്മദ്, സുധാകരൻ ടി.കെ കെ.കെ തോമസ്, എൻ.കെ ബിജു, ഇ.കെ സുബാഷ്, ജിയോ മാത്യു, എൻ.ഐ ബെന്നി തുടങ്ങി യ 13 പേർക്കെതിരെ തൊടുപുഴ പോലീസ് എടുത്ത കേസ് നിയമപരമായി നില നിൽക്കുന്നതല്ല എന്ന് കണ്ട് മുഴുവൻ പ്രതികളേയും വെറുതെ വിട്ടു കൊണ്ട് തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. കോൺഗ്രസ്സ് നേതാക്കളും തൊടുപുഴ സർക്കിൾ ഇൻസ്പെക്ടർ എൻ.ജി ശ്രീമോനും തമ്മിലുള്ള നിയമ പോരാട്ടത്തിൻ്റെ തുടർച്ചയാണ് ഈ കേസ്. പ്രതികൾക്ക് വേണ്ടി അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കെ ജോസ് ഹാജരായി.

Leave a Comment

Your email address will not be published. Required fields are marked *