Timely news thodupuzha

ആലക്കോട്: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിൻ്റെ ഓണം വിപണമേള ആരംഭിച്ചു

ആലക്കോട്: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൻ്റെ ഓണം വിപണമേള ആനക്കയം ബാങ്കിന് സമീപം ആരംഭിച്ചു. ഓഗസ്റ്റ് 23 24 25 തീയതികളിലായി നടത്തപ്പെടുന്ന മേള ആലക്കോട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ടോമി കാവാലം ഉദ്ഘാടനം നിർവഹിച്ചു . വാർഡ് മെമ്പർ ശ്രീ രാജു സ്കറിയ അധ്യക്ഷത വഹിച്ച യോഗത്തിൽ സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി ഉഷ ജോണിസ്വാഗതം ആശംസിച്ചു.മെമ്പർ സെക്രട്ടറി ശ്രീ ജയകുമാർ CDS അംഗം ഷൈനി അഗ്രി സി ആർ പി എലിസബത്ത്, MEC അൽഫോൻസ എന്നിവർ ആശംസകൾ അർപ്പിച്ചു. യോഗത്തിൽ CDS വൈസ് ചെയർപേഴ്സൺശ്രീമതി സീനത്ത് റഹീം നന്ദി അർപ്പിച്ചു. വിപണന മേളയിൽ ചീര വെണ്ടയ്ക്ക തക്കാളി വഴുതനങ്ങ ഏത്തക്കായ ചേന മത്തങ്ങ , ഏത്തക്ക ഉപ്പേരി , കുടംപുളി, പായസം എന്നിവ മിതമായ നിരക്കിൽ ലഭ്യമാക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *