Timely news thodupuzha

കാഡ്സ് ഓണച്ചന്തയ്ക്ക് തുടക്കമായി

തൊടുപുഴ: നാടൻ പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തി കാഡ്സ് സംഘടിപ്പിക്കുന്ന ഓണച്ചന്തയ്ക്ക് കാഞ്ഞിരമറ്റം ബൈപ്പാസിലുള്ള കാഡ്സ് ഓപ്പൺ മാർക്കറ്റിൽ തുടക്കമായി. 23, 24, 25 തീയതികളിലാണ് ഓണച്ചന്ത നടക്കുന്നത്.ഓണച്ചന്തയുടെ ഉദ്ഘാടനം തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി. എ. സലിംകുട്ടിയും ആദ്യവിൽപ്പന വാർഡ് കൗൺസിലർ ഷാഹുൽ ഹമീദും നിർവഹിച്ചു.കാഡ്സ് പ്രസിഡന്റ് കെ. ജി ആന്റണി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എം. ജെ. മാമച്ചൻ സ്വാഗതവും ഡയറക്ടർ വി. പി. ജോർജ് കൃതജ്ഞതയും അർപ്പിച്ചു. കൗൺസിലർ രേണുക രാജശേഖരൻ, K.H.F.A പ്രസിഡന്റ് എം. എൻ. ബാബു, ഫ്രൂട്ട് വാലി പ്രൊഡ്യൂസർ കമ്പനിയുടെ ചെയർമാൻ അഡ്വ. ബിജു പറയനിലം,കാഡ്സ് PCL ചെയർമാൻ ജീസ് ജോസഫ് എന്നിവർ ആശംസകൾ നേർന്നു.വിവിധ നാട്ടുചന്തകളിൽ നിന്നും കർഷക കൂട്ടായ്മകളിൽ നിന്നും നേരിട്ട് ശേഖരിച്ച നാടൻ പച്ചക്കറികളും പഴവർഗങ്ങളുമാണ് ഓണച്ചന്തയുടെ പ്രധാന ആകർഷണം. ഇതോടൊപ്പം പായസമേളയും ഒരുക്കിയിട്ടുണ്ട്.ശുദ്ധമായ വെളിച്ചെണ്ണയിൽ തയ്യാറാക്കിയ ഏത്തക്ക, ചക്ക ഉപ്പേരി, മില്ലറ്റ് പായസം എന്നിവയ്ക്കു പുറമെ വിവിധ സുഗന്ധവ്യഞ്ജനങ്ങളുടെ പൊടികൾ, ഉണക്കിയ പഴവർഗങ്ങൾ, ധാന്യപ്പൊടികൾ തുടങ്ങിയവയ്ക്കായി പ്രത്യേക കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. കാഡ്സ് ഡയറക്ടർമാരായ സജി മാത്യു, വി. പി. സുകുമാരൻ, കെ. എം. മത്തച്ചൻ എന്നിവർ ഓണച്ചന്തയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഓണാഘോഷത്തിന്റെ ഭാഗമായി ഗുണമേന്മയുള്ള നാടൻ ഉൽപ്പന്നങ്ങൾ മിതമായ വിലയിൽ ഉപഭോക്താക്കളിലെത്തിക്കുകയാണ് ഓണച്ചന്തയുടെ ലക്ഷ്യമെന്ന് കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *