Timely news thodupuzha

ജെ.സി.ഐ അരിക്കുഴ ഓണകിറ്റുകൾ വിതരണം ചെയ്തു

തൊടുപുഴ: ജെസിഐ അരിക്കുഴയുടെ നേതൃതത്തിൽ നിർധനരായ കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം ചെയ്തു. അരിയും പച്ചകറിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടെ 18 കൂട്ടം സാധനങ്ങൾ അടങ്ങിയ 30 ഓണകിറ്റുകളുടെ വിതരണ ഉദ്ഘാടനം ജെസിഐ സോൺ പ്രസിഡന്റ് ജെയ്സൺ അറക്കൽ നിർവഹിച്ചു. ജെസിഐ അരിക്കുഴയുടെ പ്രസിഡന്റ് സുജിത്ത് സണ്ണിയുടെ അധ്യക്ഷത്തിൽ ചേർന്ന യോഗത്തിൽ സോൺ വൈസ് പ്രസിഡന്റ് പോൾ ജോർജ് , സോൺ ഡയറക്ടർ മാനേജ്മെന്റ് അബിൻ ബോസ് എന്നിവരുടെ സാനിധ്യത്തിൽ തൊടുപുഴ മുൻ മർച്ചർന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, മണക്കാട് പഞ്ചായത്ത് 3 ആം വാർഡ് മെമ്പർ നോജ് പി ജോസ് എന്നിവർ ചേർന്ന് കിറ്റുകൾ വിതരണത്തിനായി ഏറ്റുവാങ്ങി. സെക്രട്ടറി എഡ്വിൻ ജോസ്, ട്രഷറർ ജിറ്റോ ജോസൻസൺ, പ്രോഗ്രാം കോർഡിനേറ്റേഴ്സ് ആയ സന്തോഷ് മാത്യു, അജോ ഫ്രാൻസിസ്, അലക്സ് ജോൺ, ഷിജോ ജോയി, ശ്രീജിത്ത് കൈമൾ, രഞ്ജിത്ത് പിഎസ്, സുരേഷ് ബാബു എന്നിവർ പരിപാടിക്ക് നേതൃത്തം നൽകി കിറ്റുകൾ വീടുകളിൽ എത്തിച്ചു.

Leave a Comment

Your email address will not be published. Required fields are marked *