വണ്ണപ്പുറം: പ്ലാന്റേഷൻ കവലയിൽ പൗരസമിതി സംഘടിപ്പിച്ച ഓണാഘോഷം മതമൈത്രിക്ക് മാറ്റുകൂട്ടി. പ്ലാന്റേഷൻ കവല ഗുരുമന്ദിരത്തോട്ചേർന്നുള്ള എസ് എൻ ഡി പി ബിൽഡിംഗിൽ വച്ച് ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ വണ്ണപ്പുറം എസ് എൻ ഡി പി സെക്രട്ടറി കെ.എൻ ബാബു, തഖ്‌വ ജുമാ മസ്ജിദ് ഇമാം ഹഫീസ് മുഹമ്മദ് റാഫിക്ക് പായസം നൽകി ഉത്ഘാടനം ചെയ്തു. ഇളംദേശം മുൻബ്ളോക്ക് പഞ്ചായത്ത് മെംബർ അഡ്വ ആൽബർട്ട് ജോസ് അദ്ധ്യക്ഷത വഹിച്ചു. ഓണാഘോഷങ്ങളെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നു വരുന്ന വിവാദങ്ങൾക്കിടയിലാണ് നാട്ടും പുറങ്ങളിലെ ഇത്തരം മതമൈത്രീ ആഘോഷങ്ങൾ ശ്രദ്ധേയമാകുന്നത്. യോഗത്തിൽ അശോകൻ വെണ്മറ്റം സ്വാഗതവും ഷേണായി നന്ദിയും രേപ്പെടുത്തി. യുവഗായകൻ ഫഹദ് സലീമിന്റെ ഓണപ്പാട്ടുകളും ആഘോഷത്തിന് മികവേകി.
നാടിന് മാതൃകയായി മതമൈത്രീ ഓണാഘോഷം






