കരിമണ്ണൂർ: ആഹ്ലാദാരവങ്ങളോടെ തിരുവോണ നാളുകളുടെ മധുരത്തിന് മാറ്റ് കൂട്ടാൻ സ്നേഹത്തിന്റെ കൈത്താങ്ങുമായി കരിമണ്ണൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ ക്ലബ്ബുകൾ രംഗത്ത്. ഓണച്ചന്തം ചോർന്നുപോകാത്ത വിധം60ഓളം കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തുകൊണ്ട് ഈ വർഷത്തെ ആഘോഷങ്ങൾക്ക് വേറിട്ട തുടക്കമായി. “പട്ടിണിയുടെയും ഇല്ലായ്മയുടെയും വേവലാതികളില്ലാതെ ഓരോ മലയാളിയും തിരുവോണം ആഘോഷിക്കണം എന്ന സന്ദേശമാണ് ഈ സ്നേഹക്കൂട്ടായ്മയിലൂടെ നൽകുന്നത്” എന്ന് ഹെഡ്മാസ്റ്റർ ബിജോയ് മാത്യു തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
പ്രതിസന്ധികളെല്ലാം മറന്ന് ഓരോ മുഖത്തും ഓണപ്പുഞ്ചിരി വിടർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ജീവകാരുണ്യ സംരംഭം രൂപകൽപ്പന ചെയ്തതെന്ന് കബ്ബ് ഭാരവാഹികൾ വ്യക്തമാക്കി. അരിയും പച്ചക്കറികളും മധുരപലഹാരങ്ങളും അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത് .സീനിയർ അസിസ്റ്റൻ്റ് ഷൈജി ജോസ്, സ്റ്റാഫ് സെക്രട്ടറി ജീസ് എം അലക്സ്,സിനി ഭാസ് കർ സരിഗ സണ്ണി, ജിന്റോ ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഓണത്തിന് ഒരു കൈത്താങ്ങുമായി സെൻറ്ജോസഫ്സ്ഹയർസെക്കന്ററി സ്കൂൾ





