ഇടുക്കി: ഐ.എൻ.സി.എ.എസ് ഖത്തർ ഇടുക്കിയുടെ നേതൃത്വത്തിൽ ഓണസംഗമവും കുടുംബസംഗമവും ജീസ് ജോസഫിന്റെ വസതിയിൽ നടന്നു. സംഘടനാ പ്രസിഡന്റ് ഉണ്ണി താനത്താളിൽ അധ്യക്ഷത വഹിച്ച ചടങ്ങ് ഇടുക്കി എംഎൽഎ റോയ് കെ. പൗലോസ് ഉദ്ഘാടനം ചെയ്തു.



കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ ഓണസന്ദേശം നൽകി. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പകരുന്ന ഓണം പ്രവാസി മലയാളികളുടെ കൂട്ടായ്മകൾക്കും കുടുംബബന്ധങ്ങൾക്കും കൂടുതൽ കരുത്തേകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഐ.എൻ.സി.എ.എസ് ഖത്തർ ഇടുക്കി ജനറൽ സെക്രട്ടറി ജോസുകുട്ടി ഫ്രാൻസിസ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ. അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി.



ഐ.എൻ.സി.എ.എസ് ഖത്തർ ഇടുക്കി അഡ്വൈസറി മെമ്പറും ഐ.എൻ.സി.എ.എസ് ഖത്തർ സെൻട്രൽ കമ്മിറ്റി ട്രഷററുമായ ജീസ് ജോസഫും ജോയിന്റ് സെക്രട്ടറി മനു മാത്യുവും ആശംസകൾ നേർന്നു. സംഘടനയുടെ സ്ഥാപക പ്രസിഡന്റ് ബെനെറ്റ് ജേക്കബിനെ സംഘടനയ്ക്കും സമൂഹത്തിനും നൽകിയ സേവനങ്ങൾ പരിഗണിച്ച് ചടങ്ങിൽ പ്രത്യേക ഉപഹാരം നൽകി ആദരിച്ചു. അമ്പതോളം പേർ പങ്കെടുത്ത സംഗമത്തിൽ ഖത്തർ ഐ.എൻ.സി.എ.എസ് സുഹൃത്ത് റെനീഷും കുടുംബവും സന്നിഹിതരായിരുന്നു. ഓണസദ്യയോടെയാണ് പരിപാടി സമാപിച്ചത്.






