ഉടുമ്പന്നൂർ: ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കായി കട്ടിലുകൾ വിതരണം ചെയ്തു. വിവിധ വാർഡുകളിൽ നിന്നും ഗ്രാമസഭകൾ വഴി തെരഞ്ഞെടുക്കപ്പെട്ട ബി.പി.എൽ വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്കാണ് സൗജന്യമായി കട്ടിലുകൾ നൽകിയത്.
കട്ടിലുകളുടെ വിതരണോത്ഘാടനം ഗ്രാമ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ പ്രസിഡന്റ് എം.ലതീഷ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ അധ്യക്ഷയായി. ഐ.സി.ഡി.എസ് സൂപ്പർവൈസർ സൂസമ്മ.സി.ഡി സ്വാഗതം ആശംസിച്ച ശേഷം വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തമ്മ ജോയി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ. ആർ ഗോപി , രമ്യ അജീഷ് തുടങ്ങിയവർ പ്രസംഗിച്ചു. അസി. പ്ലാൻ കോഡിനേറ്റർ നിയാസ് സി.കെ.നന്ദി രേഖപ്പെടുത്തി.