Timely news thodupuzha

logo

ആരോഗ്യസർവെ ആരംഭിച്ചു

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ തീയണച്ചുവെങ്കിലും 48 മണിക്കൂർ ജാഗ്രത തുടരും. പന്ത്രണ്ടു ദിവസത്തെ പരിശ്രമങ്ങൾക്കു ശേഷമാണു ബ്രഹ്മപുരത്തെ തീപിടുത്തവും പുകയും അണയ്ക്കാൻ സാധിച്ചത്. പ്രദേശത്ത് ഇനിയും തീപിടുത്തത്തിനു സാധ്യതയുള്ളതിനാൽ 48 മണിക്കൂർ നേരം ജാഗ്രത തുടരും. അഗ്നിശമനാ സേനാംഗങ്ങൾ പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്. അതേസമയം തീപിടുത്തത്തിൻറെ പശ്ചാത്തലത്തിൽ തീരുമാനിച്ചിരുന്ന ആരോഗ്യസർവെ ആരംഭിച്ചു.

ആരോഗ്യപ്രവർത്തകർ വീടുകളിലെത്തിയാണു സർവെ നടത്തുന്നത്. ഇതിനായ ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകിയിട്ടുണ്ട്. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉള്ളവരുണ്ടെങ്കിൽ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും.

Leave a Comment

Your email address will not be published. Required fields are marked *