Timely news thodupuzha

ആനത്താര സംരക്ഷണത്തിനെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിൽഏകദിന ഉപവാസം ഒക്ടോബർ 12 ന്


നെടുംങ്കണ്ടം: വന്യമൃഗശല്യങ്ങളിൽ നിന്നും കർഷകരെയും തൊഴിലാളികളെയും സംരക്ഷിക്കുവാനുള്ള സമഗ്രനയ ങ്ങളും പ്രവർത്തനങ്ങളും ആവിഷ്ക്കരിക്കാതെ കേരളാസർക്കാർ ഉടുമ്പൻചോല, പീരുമേട്, ദേവികുളം താലൂക്കുകളിലെ അതിർത്തിഗ്രാമങ്ങളിലെ ആനത്താരകൾ സംരക്ഷിക്കാനും തുറന്നു കൊടുക്കുവാനുമുള്ള നീക്കത്തിനെതിരെയാണ് ബി ജെ പി യുടെ നേതൃത്വത്തിൽ ഒക്ടോബർ 12 ന് പൂപ്പാറയിൽ ഉപവാസം സംഘടിപ്പിക്കുന്നത് . ആനകളിൽ നിന്ന് നിരവധി ആക്രമണങ്ങൾ പൊതുജനത്തിന് വീണ്ടും നേരിടേണ്ടിവരുന്ന സാഹചര്യ ങ്ങൾ സൃഷ്‌ടിക്കുവാനാണ് കളക്ടറുടെ കഴിഞ്ഞ ദിവസത്തെ ഉത്തരവിലൂടെ സർക്കാർ ശ്രമിക്കുന്നത്.


കേന്ദ്രസർക്കാർ പുറത്തിറക്കിയ രേഖകളിൽ നാളിത് വരെ പരാമർശിക്കാത്ത ആനത്താരകൾ ഉണ്ട് എന്ന് പറഞ്ഞ് വനം മന്ത്രി ഷിബു ബേബിജോൺ അതിർത്തിയിലെ ജനങ്ങളുടെ സ്വൈരജീവിതത്തെ തടസ്സപ്പെടുത്തുകയാണ് .ജില്ല രൂപീകരിച്ച്54 വർഷം കഴിഞ്ഞിട്ടും വനമേഖലയും ജനവാസ മേഖലയും അതിർത്തി കെട്ടിത്തിരിക്കുവാൻ ഇടത് വലത് ഗവൺമെൻ്റുകൾക്ക് കഴിഞ്ഞിട്ടില്ല.

പകരം സാധാരണക്കാരൻ്റെ വീടുകളും വേലികളും പൊളിച്ച് തുടങ്ങി. മേഘമല, തേക്കടി വന്യജീവി സങ്കേതം, ചിന്നാർ സംരക്ഷിത വനമേഖല മതികെട്ടാൻചോല എന്നിവിടങ്ങളിലേക്ക് തമിഴ്നാട് കേരളാഅതിർത്തി വഴിയുള്ള ആനത്താര തുറന്ന് അതിർത്തി ഗ്രാമങ്ങളിലെ ജനജീവിതം കൂടുതൽ ദുഃസഹമാക്കുന്നതിന് വേണ്ടിയു ഉള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ സമര പരിപാടികൾ ബി.ജെ പി സംഘടിപ്പിക്കും.
ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യ ക്ഷൻ ഷോൺ ജോർജ്ജ് ഉപവാസ സമരം രാവിലെ ഒൻപത് മണിക്ക് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് നിർവ്വഹിക്കും.. ബി.ജെ.പി സംസ്ഥാന സെക്രട്ടറി മാരായപന്തളം പ്രതാപൻ, ഡോക്ടർരേണുസുരേഷ്, സംസ്‌ഥാന കമ്മറ്റിയംഗംശ്രീനഗരി രാജൻ ജില്ലാ ജനറൽ സെക്രട്ടറിമാരായ സന്തോഷ്‌കുമാർ കെ.കുമാർ രതീഷ് വരകുമല ,സജി വട്ടപ്പാറ , സന്തോഷ് കുമാർ, മണ്ഡലം പ്രസിഡൻ്റുമാരായ കെ.പി. അനീഷ് , ജയകൃഷ്ണൻ, സജിമോൻ തുടങ്ങിയവർ സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ ബി.ജെ പി സൗത്ത് ജില്ലാ പ്രസിഡൻ്റ്, വി.സി വർഗ്ഗീസ്, ജില്ലാ സെക്രട്ടറി സജി വട്ടപ്പാറ , മണ്ഡലം പ്രസിഡൻ്റ്, കെ.പി. അനീഷ് ,ജില്ലാ മീഡിയാ കൺവീനർ ജി.കെ. രാജശേഖരൻ എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *