നെയ്യശ്ശേരി: ഭക്ഷ്യദിനത്തോടനുബന്ധിച്ച് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. ജോസഫ് മുണ്ടുനടയിൽ മുഖ്യപ്രഭാഷണം നടത്തി. കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡണ്ടും പൂർ വിദ്യാർഥിയുമായ ശ്രീ.ജിൻസ് ജോൺ ആയത്തുപാഠം ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ്, എം.പി.ടി.എ. പ്രതിനിധികൾ എന്നിവർ സംസാരിച്ചു.വിവിധതരത്തിലുള്ള നൂറിൽ അധികം ഭക്ഷണപദാർഥങ്ങൾ പ്രദർശിപ്പിച്ച ഫെസ്റ്റിവലിൽ അധ്യാപകർ, അനധ്യാപകർ, മാതാപിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.
ഭക്ഷ്യദിനത്തോടനുബന്ധിച്ച് നെയ്യശ്ശേരി സ്കൂളിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു






