ഇടുക്കി: പാബ്ലഡാമിന് സമീപം യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പ്രതിയെ പിടികൂടിയത്. രാജകുമാരി സ്വദേശിയായ 19 കാരന് .വട്ടപ്പാറ സ്വദേശി നിഷാന്താണ് പിടിയിലായത്.ബോഡിനായ്ക്കന്നൂര് സ്വദേശിനി നിത്യയാണ് മരിച്ചത്.2023 – മുതൽ ഇവർ പ്രണയത്തിൽ ആയിരുന്നു . ഒളിച്ചോടിയ കമിതാക്കളെ പോലീസ് കണ്ടെത്തി മാതാപിതാക്കളെ ഏൽപ്പിച്ചിരുന്നു ഇതിനുശേഷം ഇവർ തമ്മിൽ കാണാറില്ലായിരുന്നു. പിന്നീട് സംസാരിക്കുവാൻ ഉണ്ട് എന്ന് പറഞ്ഞ് നിഷാന്ത് നിത്യയെ പതിനൊന്നാം തീയതി 2 30 ഓടുകൂടി പൂപ്പാറ യിലേക്ക് വിളിച്ചു വരുത്തുകയും സംസാരത്തിനിടെ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു . തുടർന്ന് കഴുത്തു നിത്യയെ ബോധാവസ്ഥയിൽ ആക്കിയ ശേഷം കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു . ഇതിനുശേഷം രാത്രി 10 മണിയോടുകൂടി പ്രതി മൃതദേഹം ഓട്ടോറിക്ഷയിൽ കയറ്റി പാബ്ല ഡാമിന് സമീപം എത്തിച്ച് ഓട്ടോറിക്ഷയിൽ കരുതിയിരുന്ന പെട്രോൾ ഉപയോഗിച്ച് മൃതദേഹം കത്തിക്കുകയായിരുന്നു. ഇതിനുശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ പ്രതിയെ രാജകുമാരി ഭാഗത്തുനിന്നും ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ച് വരികയാണ്.
ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ രീതിയില് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ; രാജകുമാരി സ്വദേശിയായ 19 കാരന് പിടിയില്






