Timely news thodupuzha

വഴി തടഞ്ഞ് സമരം അനുവദിക്കില്ലെന്ന് പൊലീസ്

കൊച്ചി: കോർപ്പറേഷന് മുന്നിലെ കോൺഗ്രസ് ഉപരോധത്തിൽ ഉന്തും തള്ളും. വഴി തടഞ്ഞ് സമരം അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചതാണ് കോൺ​ഗ്രസ് പ്രവർച്ചകരെ ചൊടിപ്പിച്ചത്. ജീവനക്കാരെ ഉൾപ്പെടെ ആരെയും ഓഫീസിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഓഫീസിലേക്ക് എത്തുന്ന ജീവനക്കാരെ കടത്തിവിടില്ലെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ നിലപാട്.

എന്നാൽ, ഇത് അനുവദിക്കാനാവില്ലെന്നും ഓഫീസിന്റെ വഴിയടച്ചുള്ള സമരം പാടില്ലെന്നും പൊലീസും അറിയിക്കുകയായിരുന്നു. കോർപ്പറേഷൻ ഓഫീസിന് മുന്നിൽ പന്തൽകെട്ടിയാണ് കോൺഗ്രസ് സമരം നടത്തുന്നത്. ബ്രഹ്മപുരം മാലിന്യ പ്രശ്‌നത്തിൽ കോർപ്പറേഷൻ മേയർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് സമരം നടത്തുന്നത്. രാവിലെ അഞ്ച് മണിക്ക് തുടങ്ങിയ സമരം വൈകിട്ട് അഞ്ചിന് അവസാനിക്കും.

Leave a Comment

Your email address will not be published. Required fields are marked *