തിരുവനന്തപുരം: സ്‌പീക്കറുടെ ഓഫീസിലേക്ക് ഇരച്ചുകയറി വാച്ച് ആൻഡ് വാർഡുമാരെ മർദിച്ച കേസിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസ്. നിത വാച്ച് ആൻറ് വാർഡ് നൽകിയ പരാതിയിലാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്.
റോജി എം ജോൺ, അനൂപ് ജേക്കബ്, പി കെ ബഷീർ, ഉമാ തോമസ്, കെ കെ രമ, ഐസി ബാല കൃഷ്‌ണൻ എന്നിവർക്കെതിരെയാണ് കേസ്. ഉദ്യോഗസ്ഥരെ ആക്ര മിക്കൽ, പരിക്കേൽപ്പിക്കൽ, ഭീഷണി, സംഘം ചേർന്നുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം ചാലക്കുടി എംഎൽഎ സനീഷിൻറെ പരാതിയിൽ എച്ച് സലാം, സച്ചിൻദേവ്, അഡി.ചീഫ് മാർഷൽ മൊയ്ദ്ദീൻ എന്നിവർക്കെതിരെയും മ്യൂസിയും പൊലീസ് കേസെടുത്തു.