ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ(92) അന്തരിച്ചു. ശനിയാഴ്‌ച പകൽ ഒന്നേകാലോടെ ചങ്ങനാശ്ശേരിയിലായിരുന്നു അന്ത്യം. സിബിസിഐ, കെസിബിസി എന്നിവയുടെ അധ്യക്ഷനായിരുന്ന മാർ പൗവത്തിൽ ചങ്ങനാശേരി അതിരൂപതയിലെ കുറുമ്പനാടം പൗവത്തിൽ കുടുംബാംഗമാണ്.
1930 ആഗസ്‌ത് 14ന് പൗവത്തിൽ അപ്പച്ചൻ – മറിയക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ചു. പുളിയാങ്കുന്ന് ഹോളി ഫാമിലി എൽപി സ്‌കൂൾ, കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹൈസ്‌കൂൾ, ചങ്ങനാശേരി എസ്ബി ഹൈസ്‌കൂൾ, എസ്ബി കോളജ് എന്നിവിടങ്ങളിലായി പഠനം. എൻഎസ്എസ് ജനറൽ സെക്രട്ടറിയായിരുന്ന പി കെ നാരായണപ്പണിക്കർ സഹപാഠിയായിരുന്നു 1962 ഒക്ടോബർ മൂന്നിന് പൗരോഹിത്യം സ്വീകരിച്ചു.