തൊടുപുഴ: സ്വന്തമായി മൂന്ന് സെന്റ് സ്ഥലമെങ്കിലുമുള്ള പാവപ്പെട്ടവരും നിരാലംബരുമായ കേരളത്തിലൂടനീളമുള്ള 1500 കുടുംബങ്ങൾക്ക് വീടുവെച്ചു നൽകുന്ന പീപ്പിൾസ് ഫൗണ്ടേഷൻ കേരളയെന്ന സംഘടനയുടെ പദ്ധതിയാണ് പീപ്പിൾസ് ഹോം. ഇതു പ്രകാരം ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിൽ പൊതുജന സഹകരണത്തോടെ നിർമ്മിച്ച രണ്ട് വീടിന്റെ താക്കോൽ 19ന് കൈമാറ്റം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ 10ന് പി.കെ.ഡെക്കറേഷൻ ഹാളിൽ വച്ച് ജലവിധവ വകപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവ്വഹിക്കും.
പീപ്പൾസ് ഫൗണ്ടേഷൻ ജില്ലാ രക്ഷാധികാരി ജ.ഷാജഹാൻ നദ് വിയുടെ അധ്യക്ഷതയിൽ ചേരുന്ന പരിപാടിയിൽ പീപ്പൾസ് ഫൗണ്ടേഷൻ ജില്ലാ കോർഡിനേറ്ററും ഭവന നിർമ്മാണകമ്മറ്റി കൺവീനറുമായ ഡോ.എ.പി.ഹസ്സൻ സ്വാഗതം പ്രസംഗവും ഇടുക്കി എം.പി.ഡീൻ കുര്യാക്കോസ് മുഖ്യപ്രഭാഷണവും നടത്തും. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു.കെ.ജോൺ, ഉചുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ലതീഷ് തുടങ്ങിയവർ നേതൃത്വം നൽകും. പീപ്പൾസ് ഫൗണ്ടേഷൻ സംസ്ഥാന സമിതിയംഗം ജ.മുഹമ്മദ് ഉമ്മർ പദ്ധതിയെക്കുറിച്ച് വിശദീകരിക്കും.