കോഴിക്കോട്: മെഡിക്കൽ കൊളേജ് ഐ.സി.യുവിൽ ശസത്രക്രിയ കഴിഞ്ഞിറങ്ങിയ യുവതിയെ പീഡിപ്പിച്ച അറ്റൻഡർ അറസ്റ്റിൽ. വില്യാപ്പള്ളി മയ്യന്നൂർ, കുഴിപ്പറമ്പത്ത് ശശീന്ദ്രനെ (55)യാണ് മെഡിക്കൽ കോളെജ് പൊലീസ് അറസ്റ്റു ചെയ്തത്. സംഭവത്തിനു ശേഷം വിനോദയാത്രക്കു പോയതായിരുന്നു ഇദ്ദേഹം. ഇന്ന് രാവിലെ തിരിച്ചെത്തിയ ഇദ്ദേഹത്തെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ശനിയാഴ്ച്ചയാണ് യുവതി ശസ്ത്രക്രിയക്ക് വിധേയയായത്. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയെ സർജിക്കൽ ഐസിയുവിലേക്ക് മാറ്റിയത് ആക്രമണം നടത്തിയ അറ്റൻഡറാണ്.
തുടർന്ന് കുറച്ചു സമയത്തിനു ശേഷം സർജിക്കൽ ഐസിയുവിൽ തിരിച്ചെത്തി യുവതിയെ പീഡപ്പിക്കുകയായിരുന്നു. ഈ സമയത്ത് മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനാൽ ജീവനക്കാരെല്ലാം ആ രോഗിയുടെ അടുത്തായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം പൂർണമായും മയക്കം മാറാത്ത അവസ്ഥയിലായിരുന്നു യുവതി. ബോധം വന്നശേഷം യുവതി ബന്ധുക്കളോട് വിവരം പറയപകയായിരുന്നു. തുടർന്ന് അവർ പൊലീസിൽ പരാതി നൽകിയതിനു. ഇയാൾക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ ഇയാളെവിടെയാണെന്ന് കണ്ടെത്താനായില്ല.






