കൊച്ചി: കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരനെതിരെ കലാപ ശ്രമത്തിന് കേസ്. സി.പി.എം കൗസിലറുടെ പരാതിയിൽ എറണാകുളം സെൻട്ർ പൊലീസാണ് സുധാകരനെതിരെ കേസെടുത്തത്. ബ്രഹ്മപുരം മാലിന്യ പ്ലാൻറുമായി ബന്ധപ്പെട്ട കൊച്ചി കോർപ്പറേഷനു മുന്നിൽ നടത്തിയ പ്രസംഗത്തിൽ 154 വകുപ്പ് പ്രകാരം കാലാപാഹ്വാനത്തിനാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കെ.സുധാകരൻറെ പ്രസംഗം. സുധാകരൻറെ പ്രസംഗത്തിന് ശേഷമുള്ള പ്രതിഷേധത്തിൽ മർദ്ദനമേറ്റുവെന്ന് കാട്ടി കൊച്ചി കോർപ്പറേഷൻ സെക്രട്ടറി ബാബു അബ്ദുൾ ഖാദിർ പൊലീസിൽ പരാതി നൽകിയിരുന്നു.