രാജകുമാരി: ഈ രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണെന്ന് മറ്റ് എല്ലാ രാഷ്ട്രീയപാർട്ടികളുടെ നേതാക്കളും അന്വേഷണ ഏജൻസികളുടെ വേട്ടയാടലിനെ ഭയന്ന് പറയുവാൻ മടിച്ചപ്പോൾ ധൈര്യത്തോട് കൂടി ഈ രാജ്യത്തിന്റെ കാവൽക്കാരനെന്ന് പറയുന്ന നരേന്ദ്രമോദി കള്ളനാണ് എന്ന് പറഞ്ഞതിന്റെ പേരിൽ ഇല്ലാത്ത കേസുകൾ എടുക്കുന്ന സാഹചര്യമാണ് രാജ്യത്ത് ഉള്ളതെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കുട്ടത്തിൽ. യൂത്ത് കോൺഗ്രസ്സ് രാജകുമാരി മണ്ഡലം സമ്മേളനം ഉത്‌ഘാടനം ചെയ്‌തു സംസാരിക്കുകയിരുന്നു അദ്ദേഹം.

മെയ് 14,15,16 തിയ്യതികളിലായി അടിമാലിയിൽ നടക്കുന്ന യൂത്ത്കോൺഗ്രസ് ജില്ലാ സമ്മേളനത്തിന് മുന്നോടിയായി മണ്ഡലം സമ്മേളനങ്ങളും നിയോജകമണ്ഡലം സമ്മേളനങ്ങളും പൂർത്തികരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജില്ലയിൽ മണ്ഡലം സമ്മേളനങ്ങൾ നടത്തുന്നത്. ജില്ലയിലെ 59 മണ്ഡലങ്ങളിൽ 23 മണ്ഡലം സമ്മേളനങ്ങളും പൂർത്തികരിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് രാജകുമാരി മണ്ഡലം സമ്മേളനം നടന്നത്. സമ്മേളനത്തിൻ്റെ ഭാഗമായി പ്രകടനവും,മണ്ഡലം പ്രസിഡന്റ് അബി കൂരാപ്പിള്ളിയുടെ അദ്ധ്യക്ഷതയിൽ പൊതുസമ്മേളനവും നടന്നു.






