Timely news thodupuzha

മുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും മെഡിക്കൽ ഓഫീസ് ഇടുക്കിയുടേയും ആഭിമുഖ്യത്തിൽ മലമ്പനി ദിനാചരണം നടത്തി

ജില്ലാ മെഡിക്കൽ ഓഫീസ് ഇടുക്കിയുടേയും, മുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മലമ്പനി ദിനാചരണം നടത്തി. തദ്ദേശിയമായ മലമ്പനി നിർമ്മാർജ്ജനമെന്ന ലക്ഷ്യം മുൻ നിർത്തിയാണ് ലോക മലമ്പനി ദിനമായ ഏപ്രിൽ 25 ന് മലമ്പനി ദിനം ആചരിച്ചത്. ജില്ലാ കോടതി ബാർ അസോസിയേഷൻ ഹാളിൽ ജില്ല വെക്ടർബോൺ ഡിസീസ് കൺട്രോൾ ഓഫീസർ ഇൻ ചാർജ്ജ് കെ.എച്ച് സുലൈമാൻ പരിപാടി ഉദ്ഘാടനം ചെയ്തു.

പരിപാടിയുടെ ഭാ​ഗമായി ഗവ.എഞ്ചിനീയറിംഗ് കോളജ് മുട്ടം, എം.വി.ഐ.പി. ഓഫീസ് മുട്ടം, ജില്ലാ കോടതി മുട്ടം തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും, അതിഥി തൊഴിലാളികളുടെയും രക്ത സാമ്പിളുകൾ ശേഖരിച്ചു. കേരള ലോയർ കൗൺസിൽ അസോസിയേഷൻ സെക്രട്ടറി ജിജിമോൻ, ജില്ലാ കോടതി ശിരസ്തദാർ ജൂബിറ്റ്, ജില്ലാ ലാബ് ഓഫീസർ സിന്ധു എന്നിവർ ആശംസകൾ അർപ്പിച്ചു.

ആരോഗ്യ വകുപ്പ് ജീവനക്കാരായാ നിയാദ്, അലക്സ്, ഹെൽത്ത് സൂപ്പർവൈസർ ഷാജി പി.എം, ഹെൽത്ത് ഇൻസ്പെക്ടർ സുനിൽകുമാർ, റോഷിണി ദേവസ്യ, മെർലിൻ ജോസ്, ശ്രീജ പി.ആർ എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *