Timely news thodupuzha

ഇടുക്കിയിൽ തോക്കുകാർ തർക്കത്തിൽ ;അധികാര കൈമാറ്റം അനിശ്ചിതത്വത്തിൽ …

തൊടുപുഴ :ഇടുക്കി റൈഫിൾ അസോസിയേഷൻ ഭാരവാഹികൾ ചുമതലയേൽക്കാൻ ഉത്തരവുമായി മുട്ടം റൈഫിൾ ക്ലബ്ബിൽ എത്തിയെങ്കിലും ചുമതല നൽകാൻ നിലവിലുള്ള ഭരണ സമിതി വിസമ്മതിച്ചു .ജില്ലാ കളക്ടറുടെ നിർദേശം ലഭിക്കാത്തതുമൂലമാണ് ചുമതല കൈമാറാത്തതെന്നാണ് ഇവർ പറയുന്നത് .ജനാധിപത്യ രീതിയിൽ തെരെഞ്ഞെടുക്കപ്പെട്ടവരെ ചുമതല ഏൽക്കാൻ അനുവദിക്കാത്തതിൽ ദുരൂഹതയുണ്ട് .ഒരു വിഭാഗം തെരെഞ്ഞെടുപ്പിനു ശേഷം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അധികാര കൈമാറ്റം തടസപ്പെട്ടതു .ചുമതല ഏൽക്കുന്നതിനെതിരെയുള്ള സ്റ്റേ ഒഴിവായതായി വിജയിച്ചവർ പറയുന്നു .എന്നാൽ ഇതിനു വ്യക്തമായ രേഖകൾ ലഭിച്ചില്ലെന്നാണ് ഭരണം ഉള്ളവർ പറയുന്നത് .തോക്കുകൾ ,വെടിയുണ്ട ഉൾപ്പെടെയുള്ളവ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിത്യത്തിലെ ഏൽപ്പിക്കാനാവു എന്നാണ് ഇവർ പറയുന്നത് .കളക്ടർ പ്രെസിഡന്റും ജില്ലാ പോലീസ് മേധാവി വൈസ് പ്രെസിഡന്റുമായ അസോസിയേഷനിലാണ് ഇപ്പോൾ ഭരണ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *