Timely news thodupuzha

കോവിൻ വിവരച്ചോർച്ച; കേന്ദ്ര സർക്കാരിന്റെ ന്യായീകരണത്തിനെതിരെ പ്രതിപക്ഷം

ന്യൂഡൽഹി: രാജ്യത്തെ പൗരന്മാർ കോവിഡ്‌ വാക്‌സിനായി കോവിൻ ആപ്പിൽ നൽകിയ സ്വകാര്യ വിവരങ്ങൾ എല്ലാം ടെലിഗ്രാം ചാനലിൽ ആർക്കും സൗജന്യമായി എടുക്കാം. കോവിനിൽ വിവരങ്ങൾ സഹിതം രജിസ്റ്റർ ചെയ്‌തിരിക്കുന്നത്‌ 110.92 ‌കോടി ആളുകളാണ്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര ഐടി സഹമന്ത്രി രാജീവ്‌ ചന്ദ്രശേഖർ വിശദീകരണവുമായി രം​ഗത്തെത്തിയിരുന്നു. മുമ്പാരോ മോഷ്‌ടിച്ച ഡാറ്റയിൽ നിന്നായിരിക്കാം വിവരങ്ങൾ ചോർത്തിയതെന്നും വിഷയത്തിൽ ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഎംആർടി) അന്വേഷണം നടത്തുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആരോഗ്യമന്ത്രാലയത്തിന്റെ സാങ്കേതിക സമിതിയും സമാന്തരമായി അന്വേഷണം നടത്തുന്നുവെന്നാണ്‌ സൂചന. കേന്ദ്ര ആരോഗ്യമന്ത്രാലയവും ചോർച്ചയുണ്ടായെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന്‌ അവകാശപ്പെട്ട്‌ രംഗത്തെത്തി. അതേസമയം കേന്ദ്രത്തിന്റെ പിടിപ്പുകേടിനെ വിമശർശിച്ചുകൊണ്ട് പ്രതിപക്ഷം സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു. വിഷയത്തിൽ ആരോ​ഗ്യമന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഇതുവരെയും പുറത്തുവിട്ടിട്ടില്ലെന്ന് പൊളിറ്റ്‌ ബ്യൂറോയും കുറ്റപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *