ന്യൂഡൽഹി: അടുത്ത 5 ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്.
ഗുജറാത്ത് തീരത്ത് ബിപോർജോയ് ചുഴലിക്കാറ്റ് അതിശക്തമായതിനെ തുടർന്ന് കനത്ത ജാഗ്രത നിർദേശം നൽകി. കനത്ത മഴയും 150 കീലോമീറ്റർ വേഗതയിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
സൗരാഷ്ട്ര-കച്ച് മേഖലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പ്രദേശത്തെ പതിനായിരത്തോളം പേരെ മാറ്റിപാർപ്പിച്ചു. മുന്നൊരുക്കങ്ങളുടെ ഭാഗമായി അടുത്ത രണ്ടു ദിവസത്തേക്കുള്ള 67 ട്രെയിനുകൾ റദ്ദാക്കി.
അടുത്ത രണ്ട് ദിവസം കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച വരെ കടൽ ക്ഷോഭിക്കും. ചുഴലിക്കാറ്റിന് തീവ്രത വർധിച്ചതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഉന്നതയോഗം ചേർന്ന്, സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. കൂടാതെ പ്രധാനമന്ത്രി ആവശ്യസാധനങ്ങൾ ഉറപ്പാക്കാൻ വേണ്ട നടപടുകൾ സ്വീകരിച്ചതായും അറിയിച്ചു.






