Timely news thodupuzha

മാം​ഗ്ലൂരിലെ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ; വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സയിൽ

മാംഗ്ലൂർ: അറുപതോളം മലയാളി വിദ്യാർഥികൾക്ക്‌ ഹാസനിലെ രാജീവ്‌, രത്ന തുടങ്ങിയ നഴ്‌സിങ് കോളേജിൽ ഭക്ഷ്യ വിഷബാധയേറ്റു. ഈ മാസത്തിൽ രണ്ടാം തവണയാണ്‌ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേൽക്കുന്നത്‌. കെ.ആർ പുരയിൽ ഒരേ മാനേജ്‌മെന്റിന്റെ കീഴിലുള്ള രണ്ട് കോളേജുകളാണ് ഇവ.

ഒരു ഹോസ്‌റ്റലിലാണ്‌ രാജീവിലെയും രത്നയിലെയും വിദ്യാർഥികൾ താമസിക്കുന്നത്‌. ഇവിടെനിന്ന്‌ വെള്ളിയാഴ്‌ച മുതൽ ഭക്ഷണം കഴിച്ച വിദ്യാർഥികൾക്കാണ്‌ ഭക്ഷ്യവിഷബാധയേറ്റത്. കടുത്ത ഛർദിയും വയറിളക്കവും പിടിപ്പെട്ട വിദ്യാർത്ഥികൾ തിങ്കളാഴ്‌ചയോടെ അവശതയിലായി. ഉടൻ തന്നെ ഇവരെ രാജീവ്‌, ജനപ്രിയ, ഹിംസ്‌ ആശുപത്രികളിലും കോളേജിന്റെ ഉടമസ്ഥതയിലുള്ള ആയുർവേദ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്ന് കൂടുതൽ വിദ്യാർഥികൾക്ക് വിഷബാധയേറ്റു. ഭക്ഷണ സാമ്പിളുകൾ ശേഖരിച്ച്‌ ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥർ പരിശോധനക്ക്‌ അയച്ചിട്ടുണ്ട്. രോ​ഗബാധയേറ്റ ഭൂരിഭാ​ഗം വിദ്യാർഥികളെയും നാട്ടിലെത്തിച്ചു. മറ്റുള്ളവർ ഇന്ന് നാട്ടിലേക്ക്‌ മടങ്ങും. മുമ്പും സമാനമായ രീതിയിൽ വിദ്യാർഥികൾക്ക്‌ ഭക്ഷ്യവിഷബാധയേറ്റതോടെ കോളേജ്‌ രണ്ടാഴ്‌ചത്തേക്ക്‌ അടച്ചിട്ടിരുന്നു.

ഹോസ്റ്റലിൽ ഭക്ഷണം പാകം ചെയ്യുന്നത് വൃത്തിഹീന സാഹചര്യത്തിലാണെന്ന്‌ വിദ്യാർഥികൾ ആരോപിച്ചു. ഒരുപാട് പ്രാവശ്യം പരാതിപ്പെട്ടിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നും വിദ്യാർഥികൾ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *