പാലക്കാട്: കല്ലടിക്കോട് മണ്ണാത്തിപ്പാറ സ്വദേശി ജിനുമോൻ (32) ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ഒരാഴ്ച മുൻപാണ് ജിനുവിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ആരോഗ്യ നില മോശമായതിനെത്തുടർന്ന് ശനിയാഴ്ച രാവിലെ മരണം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് പകർച്ചപ്പനികൾ ഏറി വരുകയാണ്. ജാഗ്രത പുലർത്തണണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടിരുന്നു.