ജയ്പൂർ: ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റിനു മുന്നോടിയായി രാജസ്ഥാനിൽ കനത്ത മഴ. ഗുജറാത്ത് തീരം വഴി ബിപോർജോയി ഇപ്പോൾ രാജസ്ഥാനെ ലക്ഷ്യം വച്ച് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ബാർമർ, ജലോർ, സിരോഹി, പാലി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 30-50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രാജസ്ഥാനിലെത്തുമ്പോഴും കാറ്റ് തീവ്ര ന്യൂനമർദമായും പിന്നീട് ന്യൂനമർദമായും മാറുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.
തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും. ബിപോർജോയ് ഗുജറാത്തിലെ കച്ച് -സൗരാഷ്ട്ര തീരങ്ങളിൽ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. തീരപ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചതിനാൽ ആളപായമുണ്ടായില്ല.