തൊടുപുഴ: കർഷകർക്കും, തൊഴിലാളികൾക്കും, പട്ടികജാതി പട്ടികവർഗക്കാർക്കും, ന്യൂനപക്ഷങ്ങൾക്കും, സാധാരണ ജനങ്ങൾക്കും ഏറെ ഗുണം ചെയ്യുന്ന നിരവധി ജനക്ഷേ പദ്ധതികൾ കേന്ദ്രം നടപ്പാക്കുമ്പോൾ, അവ കേരളത്തിൽ മാത്രം നടപ്പാക്കുവാൻ തയ്യാറാകാത്തത് തികഞ്ഞ ജനവഞ്ചനയാണെന്ന് മിസ്സോറാം മുൻ ഗവർണറും ബിജെപി ദേശീയ സമിതിയംഗവുമായ കുമ്മനം രാജശേഖരൻ.

ബി.ജെ.പി തൊടുപുഴ നിയോജക മണ്ഡലം ഭാരവാഹി യോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ജില്ലാ പ്രസി.കെ.എസ് അജി അദ്ധ്യക്ഷത വഹിച്ചു. തമിഴ്നാടും, ബംഗാളും അടക്കം എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര പദ്ധതികൾ നടപ്പാക്കി ജനക്ഷേമം ഉറപ്പിക്കാൻ മൽസരിക്കുമ്പോൾ, കേരളം മാത്രം നിഷേധാത്മക നിലപാട് സ്വീകരിക്കുകയാണ്.
ഇടുക്കിയിലെ കാർഷിക മേഘലയുടെ ഉന്നമനത്തിനുതകുന്ന നിരവധി പദ്ധതികൾ കേന്ദ്രം നടപ്പാക്കുമ്പോൾ ഒരു പദ്ധതി പോലും സംസ്ഥാനം നടപ്പാക്കുവാൻ തയ്യാറാകാത്തതാണ് ഇടുക്കി ജില്ലയിലെ കാർഷിക മേഘലയുടെ തകർച്ചക്ക് കാരണമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
മോദി സർക്കാരിൻ്റെ ഒൻപതാം വാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന ഗൃഹ സമ്പർക്ക പരിപാടിയിലൂടെ എല്ലാ ജനങ്ങളിലേക്കും കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതികൾ എത്തിക്കുവാനും, അവരെ അതിൻ്റെ ഗുണഭോക്താക്കളാക്കുവാനും വേണ്ട പ്രവർത്തനങ്ങൾക്ക് രൂപം നൽകുവാനായിട്ടാണ് ഭാരവാഹി യോഗം നടത്തിയത്.
യോഗത്തിൽ ബി.ജെ.പി മേഖലാ പ്രസിഡന്റ്എൻ.ഹരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല, സംസ്ഥാന കമ്മറ്റിയംഗം പി.എ വേലുക്കുട്ടൻ എന്നിവർ മാർഗനിർദേശം നൽകി. എം.എൻ ജയച്ചന്ദ്രൻ, അഡ്വക്കേറ്റ് ശ്രീവിദ്യ രാജേഷ്, അഡ്വക്കേറ്റ് അമ്പിളി അനിൽ, വിഷ്ണു പുതിയേടത്ത്, പി.വി സൗമ്യ, ബി വിജയകുമാർ കെ.പി രാജേന്ദ്രൻ, സി.സി കൃഷ്ണൻ, പ്രബീഷ്, കൃഷ്ണകുമാർ, സനൽ പുരുഷോത്തമൻ, സിജിമോൻ, ജിതേഷ്, എന്നിവർ സംസാരിച്ചു. തൊടുപുഴ മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് കാഞ്ഞിരമറ്റം സ്വാഗതവും, വണ്ണപ്പുറം മണ്ഡലം ജന. സെക്ര.എൻ.കെഅബു നന്ദിയും രേഖപ്പെടുത്തി.






