Timely news thodupuzha

logo

സ്വന്തം ഇഷ്ടപ്രകാരം ആണ് അഖിലിനോപ്പം വന്നതെന്ന് ആൽഫിയ; വിവാഹം നാളെ

തിരുവനന്തപുരം: വിവാഹത്തിനു മുമ്പ് കോവളത്ത് നിന്നും പോലീസ് ബലം പ്രയോഗിച്ചു കൊണ്ട് പോയ ആൽഫിയയും അഖിലും നാളെ വിവാഹിതരാകും. ഇരുവരും ചേർന്നാണ് ഇക്കാര്യം അറിയിച്ചത്.

സ്വന്തം ഇഷ്ടപ്രകാരം ആണ് അഖിലിനോപ്പം വന്നതെന്ന് ആൽഫിയ തുറന്നു പറഞ്ഞു. വീട്ടുകാർക്കൊപ്പം പോകാൻ തയ്യാറല്ലെന്ന് കോവളം പോലീസ് സ്റ്റേഷനിൽ വെച്ച് പെൺകുട്ടി വ്യക്തമാക്കിയിരുന്നു. പക്ഷെ ശനിയാഴ്ചയാണ് കായംകുളം പോലീസ് സ്റ്റേഷനിൽ കാണാനില്ലെന്ന പരാതി നൽകിയത്. പൊലീസ് മോശമയാണ് പെരുമാറിയതെന്ന് ഇരുവരും ആരേപിച്ചു.

വിവാഹ മണ്ഡപത്തിൽ വച്ച് ഇന്നലെയായരുന്നു പെൺകുട്ടിയെ പൊലീസ് ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ട് പോയത്. ആൽഫിയയെ കാണാതായെന്ന് ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്നായിരുന്നു പൊലീസിന്റെ പരാക്രമം. ആൽഫിയയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനു വേണ്ടിയായിരുന്നു മണ്ഡപത്തിൽ നിന്നും ഇറക്കികൊണ്ടു പോയത്.

ആദ്യം കോവളം സ്റ്റേഷനിലേക്കാണ് പെൺകുട്ടിയെ കൊണ്ട് പോയത്. പൊലീസിനൊപ്പം പെൺകുട്ടിയുടെ ബന്ധുക്കളും ഉണ്ടായിരുന്നു. എങ്കിലും ആൽഫിയ കൂടെ പോകാൻ തയ്യാറായില്ല. പിന്നീടി ബലം പ്രയോഗിച്ചാണ് സ്വകാര്യ വാഹനത്തിലേക്ക് കയറ്റിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ആൽഫിയയെ മജിസ്ട്രേറ്റ് വരനൊപ്പം വിട്ടയക്കുകയായിരുന്നു.

കായംകുളത്തെ ഒന്നാം ക്ലാസ് മജിസ്ട്രറ്റിൻറെ വീട്ടിലെത്തിച്ചപ്പോൾ തനിക്ക് അഖിലിനൊപ്പം പോകാനാണ് താൽപര്യമെന്ന് ആൽഫിയ അറിയിച്ചിരുന്നു. തുടർന്ന് മജിസ്ട്രേറ്റ് പരാതി തീർപ്പാക്കുകയായിരുന്നു. ‌

Leave a Comment

Your email address will not be published. Required fields are marked *