Timely news thodupuzha

കടലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തൃശൂർ: കൈപ്പമംഗലത്ത് തിരയിൽ പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പെരിഞ്ഞനം സ്വദേശി കുഞ്ഞുമാക്കൻ പുരയ്ക്കൽ സുരേഷാണ്(52) മരിച്ചത്. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ശനിയാഴ്ച രാവിലെ ആറരയോടെ കരയിൽ നിന്ന് 50 മീറ്റർ അകലെ വച്ചാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ മറ്റു രണ്ടു പേരെ രക്ഷപ്പെടുത്തിയെങ്കിലും സുരേഷിനെ രക്ഷിക്കാനായില്ല.

പിന്നീട് ഒരു മണിക്കൂറിന് ശേഷം സംഭവസ്ഥലത്ത് നിന്ന് 100 മീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *