Timely news thodupuzha

logo

ഇടുക്കി ജില്ലയിൽ കൂടുതൽ ആംബുലൻസ് സേവനം ഉറപ്പുവരുത്തുമെന്ന് അഡ്വക്കേറ്റ് ശിഹാബുദ്ദീൻ കാര്യത്ത്

ഇടുക്കി: ജില്ലയിൽ കൂടുതൽ ആംബുലൻസ് സേവനം ഉറപ്പുവരുത്തുമെന്ന് കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് അധ്യക്ഷൻ അഡ്വക്കേറ്റ് ശിഹാബുദ്ദീൻ കാര്യത്ത് പറഞ്ഞു.

കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് ഇടുക്കി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ നിക്സൺ ജോർജ് അധ്യക്ഷത വഹിച്ചു. ഇടുക്കി എംപി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് മുഖ്യ അതിഥിയായിരുന്നു.

പദ്ധതിയുടെ ആദ്യപടിയായി ഒരു ആംബുലൻസ് സേവനം തുടങ്ങുകയും തുടർന്ന് താലൂക്ക് തലത്തിലേക്ക് ആംബുലൻസുകൾ എത്തിക്കുകയും ചെയ്യും.

യോ​ഗത്തിൽ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എ.പി.ഉസ്മാൻ, ഡി.സി.സി ജനറൽ സെക്രട്ടറി എം.ഡി.അർജുനൻ, സേവാദൾ മുൻ ജില്ലാ ചെയർമാൻ ജോണി ചീരാൻകുന്നിൽ, കെ.പി.സി.സി മൈനോറിറ്റി റിപ്പോർട്ട് സംസ്ഥാന ഭാരവാഹികളായ, എൻ.അഷറഫ്, ജിജി അപ്രേം, ഷിബു തോമസ്, അഷ്റഫ് കരിപ്പായിൽ എന്നിവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *