Timely news thodupuzha

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 36 ബോക്സ് പഴകിയ മത്സ്യം ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി

തൃശൂർ: റെയിൽവേ സ്റ്റേഷനിൽ നിന്നും പഴകിയ മത്സ്യം പിടികൂടി. ഒഡീഷയിൽ നിന്നെത്തിച്ച 36 ബോക്സ് പഴകിയ മത്സ്യമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയത്.

ഇതിൽ 15 ബോക്സുകളിൽ പച്ചമീനും 21 ബോക്സുകളിൽ ഉണക്കമീനുമായിരുന്നെന്ന് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ ആയിരംകിലോ പഴകിയ മീൻ എത്തിയത്.

ഭക്ഷ്യസുരക്ഷാ വകുപ്പിന് വിവരം ലഭിച്ചെങ്കിലും പരിശോധനയ്ക്ക് റെയിൽവേ അനുവദിച്ചിരുന്നില്ല. ശനിയാഴ്ച രാവിലെ ഉടമകളെ വിളിച്ചുവരുത്തിയ ശേഷം പാഴ്സൽ കൈമാറുകയായിരുന്നു. സ്റ്റേഷന് പുറത്തുനിന്നാണ് പഴകിയ മത്സ്യം പിടികൂടിയത്. മീനിൻറെ സാമ്പിൾ ശേഖരിച്ചതായും, പരിശോധനയ്ക്ക് കാക്കനാട് ലാബിലേക്ക് അയക്കുമെന്നും ഭക്ഷ്യസുരക്ഷ ഓഫീസർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *