ചിക്കബെല്ലാപൂർ: ഭാര്യയുടെ കാമുകന്റെ കഴുത്തുമുറിച്ച് ചോരകുടിച്ച് ഭർത്താവ്. ഗുരുതരമായി പരുക്കേറ്റ മാരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിജയ് എന്നയാളാണ് സുഹൃത്ത് കൂടിയായ മാരേഷിന്റെ കഴുത്തറുത്തത്. സുഹൃത്തായ മാരേഷും വിജയുടെ ഭാര്യയും തമ്മിലുള്ള പ്രണയമാണ് പ്രശ്‌നങ്ങൾക്ക് കാരണം. പലതവണ താക്കീത് ചെയ്തിട്ടും ബന്ധം തുടർന്നതോടെയാണ് സുഹൃത്തിനെ കഴുത്തറുത്ത് കൊല്ലാൻ ഇയാൾ തീരുമാനിച്ചത്.വിജയ് ചോര കുടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
വീഡിയോ വൈറലായതോടെ പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു.കൊലപാതകശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ ശേഷം ആക്രമിക്കുകയായിരുന്നു.
പിന്നീട് മൂർച്ചയേറിയ ആയുധം കൊണ്ട് മാരേഷിന്റെ കഴുത്തുമുറിച്ചു. പുറത്തേക്കൊഴുകിയ ചോര ഇയാൾ കുടിക്കുന്നതും പ്രചരിക്കുന്ന വീഡിയോയിൽ കാണാം. വിജയുടെ മറ്റൊരു സുഹൃത്താണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതും പ്രചരിപ്പിച്ചതും.