Timely news thodupuzha

logo

മാനനഷ്ടക്കേസെന്ന ഓലപ്പാമ്പ് കണ്ടാൽ ഭയക്കുന്ന പ്രസ്ഥാനമല്ല ദേശാഭിമാനിയും സിപിഐഎമ്മും; എം.വി.ഗോവിന്ദൻ

കണ്ണൂർ: തന്നെ മാനനഷ്ടക്കേസ് നൽകി പേടിപ്പിക്കാൻ കെ സുധാകരൻ നോക്കേണ്ടെന്നും പാർടിയും ദേശാഭിമാനിയും ശക്തമായിതന്നെ നേരിടുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

കെപിസിസി അധ്യക്ഷൻ പ്രതിയായത് തട്ടിപ്പും വഞ്ചനയും ഉൾപ്പെട്ട ക്രിമിനൽ കേസിലാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എൻജിഒ യൂണിയന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 60 ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മയ്യിൽ ചെറുപഴശ്ശിയിൽ നിർവ്വഹിക്കുകയായിരുന്നു എം വി ഗോവിന്ദൻ .

മാനനഷ്ടക്കേസെന്ന ഓലപ്പാമ്പ് കണ്ടാൽ ഭയക്കുന്ന പ്രസ്ഥാനമല്ല ദേശാഭിമാനിയും സിപിഐഎമ്മും. കോൺഗ്രസ് ക്രിമിനൽ കേസിനെ എന്തിനാണ് രാഷ്ട്രീയമായി നേരിടുന്നത്. പുനർജനി കേസിൽ തനിക്കും സുധാകരന്റെ ഗതി വരുമെന്നോർത്താണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കേസിനെ പിന്തുണയ്ക്കുന്നത്.

മോൺസൻ മാവുങ്കൽ തട്ടിപ്പ് കേസിൽ സുധാകരൻ തന്നെയല്ലെ വിവരങ്ങൾ വെളിപ്പടുത്തിയത്. അത്രയൊന്നും താനോ ദേശാഭിമാനിയോ പറഞ്ഞിട്ടില്ല. പോക്സോ കേസിൽ മോൻസനെ ജീവപര്യന്തം ശിക്ഷിച്ചതിന്റ മൂന്നാം ദിവസം സുധാകരൻ എന്താണ് പറഞ്ഞത്. മോൻസൺ തന്റെ മിത്രമാണെന്നും ശത്രവല്ല എന്നുമല്ലെ.

ഇതെല്ലാം ജനം കേട്ടതല്ലെയെന്നും എം വി ഗോവിന്ദൻ ചോദിച്ചു.കേരളത്തിലെ മാധ്യമങ്ങൾക്ക് കമ്മ്യുണിസ്റ്റ് വിരുദ്ധജ്വരം പിടിപ്പെട്ടിരിക്കയാണ്. ആരുടേയും സർട്ടിഫിക്കറ്റിലല്ല സിപിഐ എം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *