തിരുവനന്തപുരം: അപകീർത്തിക്കേസിൽ ശിക്ഷാ വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിൻറെ അപ്പീൽ തള്ളിയതിനു പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
ജനകോടികൾ രാഹുലിനൊപ്പമുണ്ടെന്നും, ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ലെന്നുമായിരുന്നു സതീശൻറെ പ്രതികരണം.
വെറുപ്പിൻറെ രാഷ്ട്രീയത്തിനും ഫാസിസത്തിനുമെതിരായ പോരാട്ടം തുടരും, ഭരണ ഘടനയിലും നിയമവാഴ്ച്ചയിലും ഞങ്ങൾക്ക് വിശ്വാസമുണ്ടെന്നും നിയമപേരാട്ടം തുടരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനകോടികൾ രാഹുലിന് പിന്തുണയുമായി ഒപ്പമുണ്ടെന്നും അതിനാൽ തന്നെ സത്യം ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘപരിവാറിനെ നഖശിഖാന്തം എതിർക്കുന്നതും മോദി – അമിത് ഷാ- കോർപറേറ്റ് കൂട്ടുകെട്ടിനെതിരെ നിരന്തരം ചോദ്യങ്ങൾ ഉയർത്തുന്നതുമാണ് രാഹുലിൽ ചിലർ കാണുന്ന അയോഗ്യത.
എന്നാൽ ജനാധിപത്യ വാദികളും മതേതരത്വത്തിൽ വ്ശവസിക്കുന്നവരും രാഹുലിൽ കാണുന്ന യോഗ്യതയും അതു തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
സൂറത്ത് കോടതിയുടെ ശിക്ഷാ വിധി ശരിവച്ചുകൊണ്ടാണ് ഹൈക്കോടതി രാഹുലിൻറെ അപ്പീൽ തള്ളിയത്. രാഹുൽ തുടർച്ചയായി തെറ്റുകൾ ചെയ്യുന്നുണ്ടെന്നും 10 അധികം കേസുകൾ രാഹുലിൻറെ പേരിലുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി.
ഇന്ന് കേസിൽ സ്റ്റേ ലഭിക്കാൻ രാഹുലിന് മേൽക്കോടതിയ സമീപിക്കേണ്ടി വരും.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മോദി സമുദായത്തെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് പൂർണേഷ് മോദി നൽകിയ പരാതിയിൽ ഗുജറാത്തിലെ സൂറത്ത് കോടതി രാഹുലിലെ 2 വർശത്തേക്ക് തടവിന് ശിക്ഷിച്ചിരുന്നു.
ഇതേ തുടർന്ന് രാഹുലിനെ എം.പി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയിരുന്നു. മാത്രമല്ല ശിക്ഷ നടപ്പാക്കിയാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് 6 വർഷത്തേക്ക് വിലക്കുമുണ്ടാവുമെന്നതും കോൺഗ്രസിന് തിരിച്ചടിയാണ്.