മുംബൈ: മഹാരാഷ്ട്രയിൽ അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.
കൊങ്കൺ, ഗോവ, മധ്യ മഹാരാഷ്ട്രയിലെ ഘട്ട് പ്രദേശങ്ങൾ ഗുജറാത്ത് എന്നിവിടങ്ങളിൽ ഇടവിട്ടുള്ള മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
അതേസമയം, മുംബൈയിൽ അടുത്ത 24 മണിക്കൂർ അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നും ഐ.എം.ഡി അറിയിച്ചു.






