Timely news thodupuzha

കലൂർ സെന്റ് ജോൺസ് യു.പി.സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു

കലൂർ: സെന്റ് ജോൺസ് യു.പി.സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം വാർഡ് മെമ്പർ ഡൽസി ലുക്കാച്ഛൻ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ മാത്യു വടക്കുംപാടത്ത് അധ്യക്ഷത വഹിച്ചു. സിനിമ പിന്നണി ഗായികയും കൊച്ചി റെയിൻബോ എഫ്.എം റേഡിയോ ജോക്കിയുമായ അഞ്ജു പീറ്റർ മുഖ്യാതിഥിയായി പങ്കെടുത്തു.

സബ് ജില്ലാതലത്തിൽ മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനം സമ്മാനം നൽകി. ഹെഡ്മിസ്ട്രസ് ഡോംസി ജോർജ്, എം.പി.റ്റി.എ പ്രസിഡന്റ് മഞ്ജു ജോർജ് തുടങ്ങിയവർ സംസാരിച്ചു. അന്ന മരിയ ജോർജ് സ്വാഗതവും സുമിത്ത് ബാബു നന്ദിയും പറഞ്ഞു. യോ​ഗത്തിനു ശേഷം കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *