Timely news thodupuzha

കല്ലാർകുട്ടി ടൗണിൽ ദിശാബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം

അടിമാലി: അടിമാലി കുമളി ദേശീയപാത കടന്നു പോകുന്ന കല്ലാർകുട്ടി ടൗണിൽ ദിശാബോർഡ് ഇല്ലാത്തത് റോഡ് പരിചയമില്ലാത്ത യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

അടിമാലി ഭാഗത്ത്‌ നിന്നും രാജാക്കാട് ഭാഗത്തേക്ക്‌ പോകുന്നവർക്കും, രാജാക്കാട് ഭാഗത്ത്‌ നിന്നും അടിമാലി ഭാഗത്തേക്ക്‌ പോകുന്നവർക്കും ദിശാബോർഡ് ഇല്ലാത്തതിനാൽ ടൗണിൽ വാഹനം നിർത്തി ചോദിക്കേണ്ട സ്ഥിതിയാണ്.

ഇത് പലപ്പോഴും ടൗണിൽ ഗതാഗത തടസ്സത്തിനും കാരണമാകുന്നു. മൂന്ന് റോഡുകൾ കൂടിചേരുന്ന ഇവിടെ ആവശ്യമായ ദിശാബോർഡ് സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെയും, നാട്ടുകാരുടെയും ആവശ്യം.

എത്രയും വേഗം കല്ലർകുട്ടിയിൽ ദിശാബോർഡ് സ്ഥാപിക്കണമെന്ന് കോൺഗ്രസ് (ഐ) മണ്ഡലം പ്രസിഡൻറ് പയസ്.എം.പറമ്പിൽ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *