Timely news thodupuzha

logo

മണിപ്പൂർ കലാപം; കെ.എസ്.യു അടിമാലിയിൽ പ്രതിഷേധം സംഘടിപ്പിച്ചു

അടിമാലി: മണിപ്പൂർ വിഷയത്തിൽ കെ.എസ്.യു അടിമാലി മണ്ഡലം കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ യോഗം ഡി.സി.സി മെമ്പർ ഹാപ്പി കെ.വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് നിഖിൽ ചോപ്ര അധ്യക്ഷത വഹിച്ചു.

മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന മൃഗീയവും പ്രാകൃതവുമായ കൊലപാതകങ്ങളും അക്രമണവുമാണ് വംശീയ കലാപത്തിൻ്റെ മറവിൽ മണിപ്പൂരിൽ ഏതാനും മാസങ്ങളായി തുടരുന്നത്.

കലാപത്തേക്കാൾ ഭയാനകം അധികൃതർ അവലംബിക്കുന്ന ഗുരുതര മൗനമാണ്. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് അനിൽ കനകൻ മുഖ്യപ്രഭാഷണം നടത്തി.

രാജേഷ്.ആർ, അഭിജിത് ബാബു, ആലിയദേവി, അശ്വതി രാജൻ, അനന്തു ഷിൻ്റോ, അമൽ മനോജ്, അഭിജിത് സതീഷ്, അനു വർണ്ണ, രേഷ്മ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *