Timely news thodupuzha

logo

അഡ്വ .സെബാസ്റ്റ്യൻ .കെ .ജോസ് ന്യൂമനൈറ്റ്സ് പ്രസിഡന്റ് .

തൊടുപുഴ : വജ്രജൂബിലി തികവിലേക്ക് എത്തുന്ന ന്യൂമാൻ കോളേജിലെ അലുമിനി അസോസിയേഷൻ ന്യൂമനൈറ്റ്സിനു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ന്യൂമനൈറ്റ്സ് പ്രെസിഡന്റായി അഡ്വ. സെബാസ്റ്റ്യൻ കെ ജോസ്, സെക്രട്ടറിയായി ഡോ. ജിതിൻ ജോയി ,വൈസ് പ്രെസിഡന്റുമാരായി എം. മോനിച്ചൻ, . സനിൽ ബാബു. എൻ., ജോയിന്റ് സെക്രട്ടറിയായി ഡോ. ബോബു ആന്റണി, ട്രഷററായി ജെസ്സി സേവ്യർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രസിഡന്റ് അഡ്വ. ഇ എ റഹീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ന്യൂമാൻ കോളേജ് പ്രിൻസിപ്പാൾ ഡോ. ബിജിമോൾ തോമസ് പുതിയ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ന്യൂമാൻ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തി, അവരുടെ മാർഗ്ഗനിർദ്ദേശത്തിലൂടെ ന്യൂമാൻ കോളേജിലെ വിദ്യാർത്ഥികൾക്ക് അവരുടെ മികവിലേക്കുള്ള സാധ്യതകൾ തുറക്കുക എന്ന ലക്ഷ്യത്തോടെ, ന്യൂമാനൈറ്റ്സ് ഫ്യൂച്ചർ ലീഡേഴ്സ് പ്രോഗ്രാം കോളേജ് പ്രിൻസിപ്പാൾ ഡോ. ബിജിമോൾ തോമസ് ഉദ്ഘാടനം ചെയ്തു. വജ്രജൂബിലിയോട് അനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥികളെ കോളേജിലേക്ക് എത്തിക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന്പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കെ ജോസ് അറിയിച്ചു.

phone/9447346789 ad. sebastian

Leave a Comment

Your email address will not be published. Required fields are marked *