പൊൻകുന്നം – ചിറക്കടവ് എസ്.ആര്‍.വി. എന്‍.എസ്.എസ്. വി.എച്ച്.എസ്.എസിലെ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും എന്‍ഡോവ്‌മെന്റ് വിതരണവും അധ്യാപക രക്ഷാകര്‍തൃസമ്മേളനവും സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പൊതുസമ്മേളനം ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ എം.കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളായ സംഗീതജ്ഞന്‍ കെ.പി.എ.സി. രവി, മുന്‍ സംസ്ഥാന സംസ്‌കൃത കലാതിലകവും ടെലിവിഷന്‍ അവതാരകയുമായ ടി.എസ്. ജയപ്രിയ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
പ്രഥമാധ്യാപകൻ കെ. ലാൽ, പ്രിൻസിപ്പൽ പി.ബി. ഗീതാകുമാരി, മുൻ അധ്യാപകരായ കെ.സി. ശ്രീകുമാരി, എൻ. ശശികുമാർ, ടി.ആർ. ഹരിലാൽ, പി.ജി. രാജീവ്കുമാർ, ബി. ശ്രീകുമാർ, പി.ടി.എ. പ്രസിഡൻ്റ് എസ്. ശ്രീകുമാർ, അധ്യാപകൻ എ.ആർ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
ഉച്ചകഴിഞ്ഞ് ചേർന്ന അധ്യാപക രക്ഷാകര്‍തൃസമ്മേളനത്തില്‍ പി.ടി.എ. പ്രസിഡന്റ് എസ്. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പി.ബി. ഗീതാകുമാരി, പ്രഥമാധ്യാപകന്‍ കെ. ലാല്‍, സ്‌കൂള്‍ മാനേജര്‍ എം.കെ. അനില്‍കുമാര്‍, സ്റ്റാഫ് സെക്രട്ടറി കെ.എസ്. സോമലത എന്നിവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസവകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറും എൂത്തുകാരനും ഫോക്‌ലോര്‍ കലാകാരനുമായ ഡോ. എ.കെ. അപ്പുക്കുട്ടന്‍ േബാധവത്കരണ ക്ലാസ് നയിച്ചു.