Timely news thodupuzha

മത്സ്യബന്ധനത്തിനിടെ വഞ്ചിമറിഞ്ഞ്‌ പതിനെട്ടുകാരൻ മരിച്ചു

ഇരിങ്ങാലക്കുട: തൃശൂർ ജില്ലയിൽ വീണ്ടും മുങ്ങി മരണം. മീൻ മിടിക്കാൺ പോയപ്പോൾ വഞ്ചിമറിഞ്ഞ്‌ യുവാവ്‌ മുങ്ങി മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. കല്ലേറ്റുംകര പഞ്ഞപ്പിള്ളി തോപ്പിൽ പ്രദീപിന്റെ മകൻ പ്രണവ് (18) ആണ്‌ മരിച്ചത്‌.

പടിയൂർ വളവനങ്ങാടി കെട്ടുച്ചിറയിൽ മീൻ പിടിക്കാൻ പോയപ്പോൾ ഒഴുക്കിൽപ്പെട്ട്‌ വഞ്ചി മറിഞ്ഞാണ്‌ അപകടം.വ്യാഴം പുലർച്ചെ 3.30നാണ്‌ സംഭവം. ഇരിങ്ങാലക്കുടയിൽ നിന്ന്‌ ഫയർഫോഴ്‌സ് ടീം എത്തി തിരച്ചിൽ നടത്തിയെങ്കിലും മരിച്ചിരുന്നു.

സ്ക്യൂബ ഡൈവേഴ്‌സ് അംഗങ്ങളായ ജിമോധും ദിനേഷുമാണ്‌ 20 അടി താഴ്ചയിൽ നിന്നും മൃതദേഹം മുങ്ങിയെടുത്തത്. പ്രണവ്‌ അമ്മാവന്റെ വീട്ടിൽ എത്തിയതാണ്‌. അമ്മാവൻ മീൻ പിടിക്കാൻ പോവാറുണ്ട്‌.

കഴിഞ്ഞ ഞായറാഴ്‌ച നെടുപുഴ പനമുക്കിൽ സമാന അപകടം സംഭവിച്ചിരുന്നു. വഞ്ചി മറിഞ്ഞ്‌ നെടുപുഴ ചീക്കോടൻ ആഷിക്‌ മരിച്ചിരുന്നു. സുഹൃത്തുക്കൾ നീന്തി രക്ഷപ്പെട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *