Timely news thodupuzha

logo

കൈരളി കവലയിൽ ലോറി ഇടിച്ച് വീടിന്റെ മതിലും കടയും തകർന്നു

ചേന്ദമംഗലം: ലോറി ഇടിച്ച് വീടിന്റെ മതിലും സമീപത്തെ കടയും തകർന്നു. ചൊവ്വ രാത്രി 12.30ന് വടക്കുംപുറം കൈരളി കവലയിലാണ് അപകടം. ദേശീയപാതാ നിർമാണവുമായി ബന്ധപ്പെട്ട് കോൺക്രീറ്റ് മിക്സിങ് യൂണിറ്റിലേക്ക് സിമന്റും മറ്റുസാമഗ്രികളും കയറ്റിവന്ന കൂറ്റൻ ലോറിയാണ് അപകടമുണ്ടാക്കിയത്.

വീതി കുറവായ റോഡിലൂടെ ലോറി വന്നതാണ് അപകടത്തിന് കാരണം. പുഴക്കരേടത്ത് തങ്കപ്പന്റെ പലചരക്കുകടയും തൊട്ടടുത്ത വീടിന്റെ മതിലുമാണ്‌ തകർന്നത്‌. കട പൂർണമായും നിലംപൊത്തി. അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് നിഗമനം. ആർക്കും പരിക്കില്ല.

Leave a Comment

Your email address will not be published. Required fields are marked *