Timely news thodupuzha

logo

ആങ്ങ്‌ സാൻ സൂചിയെ വീട്ടുതടങ്കലിലേക്ക്‌ മാറ്റുന്നത് സൈന്യം പരിഗണിച്ചു

നേപിത: മ്യാന്മറിൽ പുറത്താക്കപ്പെട്ട നേതാവ്‌ ആങ്ങ്‌ സാൻ സൂചിയെ വീട്ടുതടങ്കലിലേക്ക്‌ മാറ്റുന്നത്‌ പരിഗണിച്ച്‌ സൈന്യം. 2021ൽ സൈനിക അട്ടിമറിയിൽ പുറത്താക്കപ്പെട്ടതു മുതൽ സൂചി തടങ്കലിലായിരുന്നു.

നിരവധി കേസുകളിൽ സൈനിക കോടതി ശിക്ഷിച്ചതോടെ മാസങ്ങൾക്കുമുമ്പ്‌ ജയിലിലേക്ക്‌ മാറ്റി. ഇതിനിടെയാണ്‌ അടുത്തയാഴ്ച നടക്കാനിരിക്കുന്ന മതപരമായ ചടങ്ങിനോടനുബന്ധിച്ച്‌ തടവുകാർക്ക്‌ മാപ്പുനൽകാനുള്ള തീരുമാനം.

ഇതിന്റെ ഭാഗമായാണ്‌ സൂചിയെ തിരികെ വീട്ടുതടങ്കലിലേക്ക്‌ മാറ്റുന്നതെന്നാണ്‌ റിപ്പോർട്ട്‌.രാജ്യത്ത് സൈന്യവും ജനാധിപത്യവാദികളും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നു.

നിരവധിയാളുകൾ പലായനം ചെയ്യുന്നതായും റിപ്പോർട്ടുണ്ട്‌. ഏറ്റുമുട്ടലിൽ ഇതുവരെ 3750 സാധാരണക്കാർ കൊല്ലപ്പെട്ടു. 24,000 പേർ അറസ്റ്റിലായി.

Leave a Comment

Your email address will not be published. Required fields are marked *