Timely news thodupuzha

ആലുവ കൊലപാതകം; അസ്ഫാക് ആലം മുമ്പും പോക്സോ കേസിൽ പ്രതിയായിട്ടുണ്ട്

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ അതിദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലം നേരത്തെയും പീഡനകേസിലെ പ്രതി. ഡൽഹിയിൽ ഇയാൾക്കെതിരെ പോക്സോ കേസുണ്ടെന്ന് കണ്ടെത്തി. 2018ലാണ് കേസിനാസ്പദമായ സംഭവം നടത്തതെന്ന് എറണാകുളം റൂറൽ പൊലീസ് അറിയിച്ചു.

പത്തുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ശിക്ഷിക്കപ്പെട്ട അസ്ഫാക് ഒരുമാസം തടവിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. 2018 ൽ ഗാസിപുർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റെവിടെയെങ്കിലും പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നതടക്കം പൊലീസ് അന്വേഷിച്ച് വരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *