തൊടുപുഴ: ബാങ്കുകളില്‍ നിന്ന് വിരമിച്ച ജീവനക്കാരും ഓഫീസര്‍മാരും അംഗങ്ങളായുള്ള വിവിധ സംഘടനകളുടെ കൂട്ടായ്മയായ ജോയിന്റ് ഫോറം ഓഫ് ബാങ്ക് റിട്ടയറീസ് കേരളയുടെ നേതൃത്വത്തിൽ അവകാശ ദിനാചരണം സംഘടിപ്പിച്ചു.
ബാങ്ക് പെന്‍ഷന്‍കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, പൊതുമേഖലാ ബാങ്ക് സ്വകാര്യ വല്‍ക്കരണ നയം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാചായിരുന്നു പ്രതിഷേധം.
ഇതോടനുബന്ധിച്ച് തൊടുപുഴയിലെ ലീഡ് ബാങ്കായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നില്‍ നടത്തിയ ധര്‍ണ്ണാ സമരം തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു.
ഓള്‍ ഇന്‍ഡ്യാ ബാങ്ക് പെന്‍ഷനേഴ്‌സ് ആന്‍ഡ് റിട്ടയറീസ് കോണ്‍ഫെഡറേഷന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് തോമസ് ആന്റണി അദ്ധ്യക്ഷനായി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ജോർജ്ജ് മാർസലിൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡൻറ് റ്റി.ജി.പ്രഭാകരൻ, ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം ജില്ലാ പ്രസിഡൻറ് റ്റി.പി.സാജൻ, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ ഇ.അജയൻ, ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് റിട്ടയറീസ് ഫോറം ജില്ലാ സെക്രട്ടറി കെ.ശ്രീകുമാർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.എം.ജോർജ് എന്നിവർ സംസാരിച്ചു.