Timely news thodupuzha

മണിപ്പൂർ സംഘർഷം, സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: മണിപ്പൂരിൽ കലാപം തുടരുന്നതിനിടെ സുപ്രീംകോടതി വിഷയം ഇന്ന് പരിഗണിക്കും. സംസ്ഥാനത്തെ സ്ഥിതിഗതികളും ക്രമസമാധാനം ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളും നേരിട്ട് വിശദീകരിക്കാന്‍ കോടതി മണിപ്പൂര്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ആവശ്യപ്പെട്ടിരുന്നു.

ഇതനുസരിച്ച് ഇരുവരും ഇന്ന് സുപ്രീം കോടതിയില്‍ ഹാജരാകും. സുപ്രീംകോടതിയില്‍ ഹാജരാകുന്നതിനായി ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഞായറാഴ്ച തന്നെ ഡല്‍ഹിയില്‍ എത്തിയിരുന്നു.

ഞായറാഴ്ച ഇരുവരും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. അതിനിടെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കുകി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. ഇന്റിജീനിയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറത്തിന്‍റെ നാലംഗ സംഘവുമായാണ് ഷാ കൂടിക്കാഴ്ച്ച നടത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *