ജമ്മു: കാശ്മീരിൽ നിയന്ത്രണ രേഖ വഴി നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം ഏറ്റുമുട്ടലിനൊടുവിൽ വധിച്ചു. പൂഞ്ച് ജില്ലയിൽ അതിർത്തിയോട് ചേർന്നാണ് നുഴഞ്ഞുകയറ്റശ്രമം കണ്ടെത്തിയത്.
തിങ്കളാഴ്ച പുലർച്ചെയോടെ ദേവ്ഗർ സെക്റ്ററിലെ സൈനികരാണ് ഭീകരരുടെ സാനിധ്യം കണ്ടെത്തിയത്. ഇതേത്തുടർന്നുണ്ടായ വെടിവയ്പ്പിലാണ് രണ്ടു ഭീകരർ കൊല്ലപ്പെട്ടത്. ഇരുവരുടയും മൃതദേഹം കണ്ടെത്തിയിട്ടില്ല. പ്രദേശത്ത് പരിശോധന തുടരുകയാണ്.